|
കണ്ണൂര്‍: ആലക്കോട്ട് വിവാഹിതയായ യുവതിയുടെ കിടപ്പറരംഗങ്ങള്‍ രഹസ്യമായി മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയിലിങ് നടത്തിയതിന്റെ വിശദാംശങ്ങൾ പുറത്ത്. യുവതിയുടെ വീട്ടിൽ ആലക്കോട് സ്വദേശിയായ സുഹൃത്തെത്തുന്നത് പ്രദേശവാസികളും സഹോദരങ്ങളുമായ ശ്യാമും ശമലും ഒളിച്ചിരുന്നു കാണുന്നുണ്ടായിരുന്നു. പിന്നീട് യുവതിയേയും കൂട്ടുകാരനേയും കുടുക്കാനായി തൊട്ടടുത്ത വീട്ടുകാർ കൂടിയായ സഹോദരങ്ങള്‍ നടത്തിയ പ്ലാന്‍ ഒടുവില്‍ ചെന്നെത്തിയത് അറസ്റ്റില്‍. നടുവില്‍ രാജീവ് ദശലക്ഷം ഉന്നതിയിലെ കിഴക്കനടിയില്‍ ഷമല്‍ (കുഞ്ഞാപ്പി-21), ഉത്തൂര്‍ റോഡിലെ ചെറിയാണ്ടീന്റകത്ത് ലത്തീഫ് (40) എന്നിവരെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു. ഷമലിനെ വെള്ളിയാഴ്ച രാവിലെ വീട്ടില്‍വെച്ചും ലത്തീഫിനെ പുലര്‍ച്ചെ മൂന്നിന് തളിപ്പറമ്പിൽവെച്ചുമാണ് പിടികൂടിയത്. പുതിയ സ്ഥാപനം തുടങ്ങാന്‍ തൃശൂരില്‍നിന്ന് വാഹനത്തില്‍ സുഹൃത്തിനൊപ്പം വരികയായിരുന്നു ലത്തീഫ്. മറ്റൊരു പ്രതിയായ കിഴക്കനടിയില്‍ ശ്യാം (21) ഒരു അടിപിടിക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് കണ്ണൂര്‍ സബ്ജയിലിലാണ്.
പണം തട്ടാനുള്ള മാര്‍ഗമാണെന്ന് ചിന്തിച്ച് കാത്തിരുന്ന് ഒരു ദിവസം ശ്യാമും ശമലും യുവതിയുടേയും കൂട്ടുകാരന്റേയും സ്വകാര്യ രംഗങ്ങള്‍ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. സ്വകാര്യരംഗങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടതോടെ യുവതിയെ ഭീഷണിപ്പെടുത്താനാരംഭിച്ചു.
ഈ ദൃശ്യം കാണിച്ച് ആദ്യം യുവതിയില്‍നിന്ന് ഇവര്‍ പണം കൈപ്പറ്റി. വീണ്ടും പലതവണ പണത്തിനായി ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ വീഡിയോ ലത്തീഫിന് അയച്ചുകൊടുത്തു ആണ് അയാളെയും കൂട്ടിയത്. ഇതോടെ തനിക്ക് വഴങ്ങാന്‍ യുവതിയോട് ലത്തീഫ് ആവശ്യപ്പെട്ടു. പണത്തിനുവേണ്ടി ലത്തീഫും ഭീഷണിപ്പെടുത്തി. ഇല്ലെങ്കില്‍ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി കുടിയാന്മല പോലീസില്‍ പരാതിപ്പെട്ടതോടെ ആണ് സംഭവം പുറത്ത് ആയത്.
Kannur police arrested three men for blackmailing a woman using a secretly recorded private video


