കാസര്‍കോട്: റെയില്‍വേ സ്റ്റേഷന്‍ ക്ലോക്ക് ടവര്‍ മുതല്‍ തെരുവത്ത് വരെ റോഡിന്റെ ഇരുവശങ്ങളും സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ ഇന്റര്‍ലോക്ക് പാകുന്നത് ജനദ്രോഹമായി മാറിയിരിക്കുന്നു എന്ന് എസ്ഡിപിഐ കാസര്‍ഗോഡ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് യോഗം ആരോപിച്ചു.
|
റെയില്‍വേ സ്റ്റേഷനിലെക്കെത്തുന്ന കാല്‍നടയാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടാകുന്ന രീതിയിലാണ് ഇന്റര്‍ലോക്ക് കൂട്ടിയിട്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ജോലി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നും മുന്നറിയിപ്പ് നല്‍കി.
2024-2027 വര്‍ഷത്തേക്കുള്ള എസ്ഡിപി കാസര്‍ഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫൈസല്‍ കോളിടുക്കം(പ്രസിഡന്റ്), രത്‌നാകരന്‍(വൈസ് പ്രസിഡന്റ്), മനാഫ് സിറാജ് നഗര്‍(സെക്രട്ടറി), സിദ്ദീഖ് ചേരങ്കൈ(ജോയിന്റ് സെക്രട്ടറി), റഫീഖ് അണങ്കൂര്‍(ടഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. പ്രവര്‍ത്തക സമിതി അംഗങ്ങളായി
ഹാഷിം സുല്‍ത്താന്‍, കമ്മു അണങ്കുര്‍ എന്നിവരെ തിരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസര്‍ ജില്ലാ കമ്മിറ്റി അംഗം സക്കറിയ കുന്നില്‍ ഇലക്ഷന്‍ നിയന്ത്രിച്ചു. ഫൈസല്‍ കോളിയടുക്കം സ്വാഗതവും
മനാഫ് സിറാജ് നഗര്‍നന്ദിയുംപറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





