03
May 2025
Thu
03 May 2025 Thu
Don't Want People Going After Muslims-Wife Of Navy Officer Killed In pahalgam Attack

മുസ് ലിംകള്‍ക്കും കശ്മീരികള്‍ക്കുമെതിരേ ജനം പോവുന്നത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാംഗം വിനയ് നര്‍വാളിന്റെ വിധവ ഹിമാന്‍ഷി നര്‍വാള്‍. വിനയ് നര്‍വാളിന്റെ ജന്മദേശമായ കര്‍ണാലില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിക്കുന്നതിനായി സംഘടിപ്പിച്ച രക്തദാനച്ചടങ്ങളില്‍ വച്ചാണ് ഹിമാന്‍ഷി മുസ് ലിം വിരുദ്ധ നീക്കങ്ങളെ തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമാധാനവും നീതിയുമാണ് നമുക്കു വേണ്ടത്. വിനയ് നര്‍വാളിനെ കൊലപ്പെടുത്തിയവര്‍ ശിക്ഷിക്കപ്പെടണമെന്നും ഹിമാന്‍ഷി പറഞ്ഞു. ഏപ്രില്‍ 22നായിരുന്നു ഇരുവരും വിവാഹിതരായത്.

ഹണിമൂണ്‍ ആഘോഷത്തിനായി ഇരുവരും പഹല്‍ഗാമില്‍ എത്തിയപ്പോള്‍ ഏപ്രില്‍ 27ന് വിനയ് കൊല്ലപ്പെടുകയും ചെയ്തു. 25 വിനോദസഞ്ചാരികളും ആക്രമണം ചെറുക്കാന്‍ ശ്രമിച്ച കശ്മീരി കുതിരക്കാരനുമടക്കം 26 പേരാണ് ഭീകരാക്രണത്തില്‍ കൊല്ലപ്പെട്ടത്. വിനയ് നര്‍വാളിന്റെ ചിത്രത്തില്‍ ചുംബിക്കുകയും പൂക്കള്‍ വിതറുകയും ചെയ്ത ഹിമാന്‍ഷി രക്തദാനം ചെയ്യാനെത്തിയവര്‍ക്കെല്ലാം നന്ദി പറയുകയും ചെയ്തു.

ALSO READ: നെഞ്ചുലക്കുന്ന ആ ചിത്രം കൊച്ചിയിലെ നാവികസേനാ ഓഫിസറുടേത്; കശ്മീരിലെത്തിയത് മധുവിധു ആഘോഷിക്കാന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക