26
Apr 2025
Wed
26 Apr 2025 Wed
kashmir terror attack victim

കൊച്ചി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന കൂട്ടക്കൊലയുടെ മുഴുവന്‍ ഭീകരതയും വെളിപ്പെടുത്തുന്നതായിരുന്നു ഭര്‍ത്താവിന്റെ ശരീരത്തിന് മുന്നില്‍ വിറങ്ങലിച്ചിരിക്കുന്ന യുവതിയുടെ ചിത്രം.  (That heart-wrenching picture is of a Navy officer from Kochi; he came to Kashmir to celebrate his honeymoon) സോഷ്യല്‍മീഡിയയിലും വാര്‍ത്തകളിലും ഈ ചിത്രം വൈറലാവുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയിലെ നാവികസേന ഓഫീസറായ ഹരിയാന സ്വദേശി ലഫ്.വിനയ് നര്‍വാളിന്റെതായിരുന്നു ആ ചിത്രം. 26 കാരനായ വിനയിന്റെ വിവാഹം ആറുദിവസം മുന്‍പായിരുന്നു.

നവവധുവിനൊപ്പം മധുവിധു ആഘോഷിക്കാനാണ് വിനയ് കശ്മീരിലെത്തിയത്. എന്നാല്‍, അപ്രതീക്ഷിതിമായാണ് അത് അന്ത്യയാത്രയായി മാറിയയത്. ഭീകരുടെ വെടിയേറ്റ് ഭാര്യയുടെ മുന്നില്‍വെച്ച് വിനയ് കൊല്ലപ്പെടുകയായിരുന്നു.

ALSO READ: പഹല്‍ഗാം ഭീകരാക്രമണം: മരണം 28, മോദിയും നിര്‍മലയും വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി; ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍

ഏപ്രില്‍ 16 നായിരുന്നു വിനയ് നര്‍വാളിന്റെയും ഹിമാന്‍ഷിയുടെയും വിവാഹം. സല്‍ക്കാരം 19 നും നടന്നു. വിവാഹാഘോഷങ്ങള്‍ക്ക് ശേഷം അവധിയെടുത്താണ് ഇരുവരും കശ്മീരിലേക്ക് പോയത്. രണ്ട് വര്‍ഷം മുമ്പാണ് വിനയ് നാവികസേനയില്‍ ചേര്‍ന്നത്. കൊച്ചിയിലായിരുന്നു വിനയിന്റെ ആദ്യപോസ്റ്റിങ്.

‘ആറു ദിവസം മുമ്പാണ് അദ്ദേഹം വിവാഹിതനായത്. എല്ലാവരും സന്തോഷത്തിലായിരുന്നു. തീവ്രവാദികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു വിനയ്’.. അയല്‍ക്കാരില്‍ ഒരാളായ നരേഷ് ബന്‍സാല്‍ എഎന്‍ഐയോട് പറഞ്ഞു. ഊര്‍ജ്വസ്വലനായ ഉദ്യോഗസ്ഥനായിരുന്നു വിനയ് എന്ന് അയല്‍ക്കാരും നാട്ടുകാരും സഹപ്രവര്‍ത്തകരും ഓര്‍മിച്ചു.

കഴിഞ്ഞദിവസം നടന്ന ഭീകരാക്രമണത്തില്‍ 28 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 15 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യം വച്ചുള്ളതായിരുന്നു ആക്രമണം. പുരുഷന്മാരാണ് കൊല്ലപ്പെട്ടവര്‍. പഹല്‍ഗാമില്‍ കുതിരപ്പുറത്ത് കയറിയോ കാല്‍നടയായോ മാത്രം ട്രക്കിങ് നടത്തി എത്താന്‍ സാധിക്കുന്ന മിനി സ്വിറ്റ്സര്‍ലന്റ് എന്നറിയപ്പെടുന്ന ബൈസാറിന്‍ കുന്നിന്‍മുകളിലാണ് ആക്രമണം നടന്നത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയതെന്നാണ് വിവരം.

KASHMIR ATTACK

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, കേരളം, ഗുജറാത്ത്, കര്‍ണാടക, ഒഡിഷ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഒരു നേപ്പാള്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്.

സെയ്ദ് ആദില്‍ ഹുസൈന്‍ ഷാ, സുശീല്‍ നത്യാല്‍, ഹേമന്ത് സുഹാസ് ജോഷി, അതുല്‍ ശ്രീകാന്ത് മോനി, നീരജ് ഉദ്വാനി, ബിതാന്‍ അധികാരി, സുധീപ് ന്യൂപാനെ, ശുഭം ദ്വിവേദി, പ്രശാന്ത് കുമാര്‍ സത്പതി, മനീഷ് രാജന്‍, എന്‍ രാമചന്ദ്രന്‍, സഞ്ജയ് ലക്ഷ്മണ്‍ ലാലി, ദിനേശ് അഗര്‍വാള്‍, സമീര്‍ ഗുഹര്‍, ദലീപ് ദസാലി, ജെ സചന്ദ്ര മൊലി, മധുസൂദനന്‍ സൊമിസെട്ടി, സന്തോഷ് ജഗദ, മഞ്ജു നാഥ് റാവു, കസ്തുബ ഗണ്‍വോതെ, ഭരത് ഭൂഷണ്‍, സുമിത് പാര്‍മര്‍, യതേഷ് പാര്‍മര്‍, തഗെഹാലിയിങ്, ശൈലേഷ് ഭായി എന്നിവരാണ് കൊല്ലപ്പെട്ടവര്‍.