|
ലണ്ടന്‍: യൂറോപ്യന്‍ ക്ലബ്ബ് ചാംപ്യന്‍ മാരെ തീരുമാനിക്കാനുള്ള പോരാട്ടത്തിലും അജയ്യരായി റയല്‍ മഡ്രിഡ്. ചാംപ്യന്‍ ലീഗ് കിരീടത്തില്‍ 15ാം തവണയും റയല്‍ മഡ്രിഡ് മുത്തമിട്ടു. പുലര്‍ച്ചെ ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍, ബൊറൂസിയയെ തകര്‍ത്തത്.
രണ്ടാം പകുതിയിലായിരുന്നു റയലിന്റെ 2 ഗോളുകളും പിറന്നത്. സ്പാനിഷ് താരം ഡാനി കര്‍വഹാല്‍ (74- ാം മിനിറ്റ്), ബ്രസീലിയന്‍ സൂപ്പര്‍ താരം വിനീഷ്യൂസ് ജൂനിയര്‍ (83) എന്നിവരാണ് റയലിന്റെ ഗോള്‍ സ്‌കോറരര്‍മാര്‍.
ഡോര്‍ട്മുണ്ടിന്റെ ആക്രമണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ആദ്യ ഭാഗത്തിന് ശേഷം റയല്‍ തിരിച്ചുവരികയായിരുന്നു.
🏆 #CHAMP15NS 🏆 pic.twitter.com/3l8ZHnBFUp
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 1, 2024
സീസണില്‍ സ്പാനിഷ് ലീഗായ ലാലിഗയും നേടിയാണ് അന്‍സലോട്ടിയും സംഘവും ഇപ്പോള്‍ യൂറോപ്യന്‍ ക്ലബ്ബ് ചാംപ്യന്‍ പട്ടവും നേടിയിരിക്കുന്നത്.
1996ല്‍ മാത്രമാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനായത്. സെമി ഫൈനലില്‍ പിഎസ്ജിയെ തോല്‍പ്പിച്ചാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫൈനലിലേക്ക് മുന്നേറിയത്. മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് റയല്‍ മാഡ്രിഡ് ഫൈനല്‍ ഉറപ്പിച്ചത്. വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ടോണി ക്രൂസ് റയല്‍ ജഴ്‌സിയിലുള്ള അവസാനം മത്സരം കൂടിയായിരുന്നു ഇത്.
Dortmund vs Real Madrid UCL final highlights


