31
Oct 2026
Sat
31 Oct 2026 Sat
father son duo electrocuted in Thiruvananthapuram

ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ട് ബംഗളുരുവിൽ ഹിൽട്ടൺ ഗ്രൂപ്പിന്റെ കീഴിലുള്ള കോൺറാഡ് ഹോട്ടലിലായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജർമൻ പൗരൻ അലക്സാണ്ടർ മാക്സിമിലിയൻ തെയ്സ് (57), സ്ലൊവാക്യൻ പൗരൻ ജുറാജ് ഹോർവാത്ത് (45) എന്നിവരാണ് മരിച്ചത്. ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനായിരുന്നു അലക്സാണ്ടർ. ഐബിഎമ്മിൽ പ്രോജക്ട് മാനേജരായിരുന്നു ജുറാജ്.

ഹോട്ടലിന്റെ മൂന്നാം നിലയിലെ നീന്തൽക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവർക്കും പുറത്തേക്ക് കയറുന്നതിനിടെ വൈദ്യുതാഘാതമേറ്റതായാണ് പരാതി. തുടർന്ന് ഇരുവരും വെള്ളത്തിൽ മുങ്ങി. രക്ഷിക്കാൻ ശ്രമിച്ച അമേരിക്കൻ സ്വദേശിക്കും ഹോട്ടൽ ജീവനക്കാരനും വൈദ്യുതാഘാതമേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ഹോട്ടൽ അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് മരിച്ച ജർമൻ സ്വദേശിയുടെ ഭാര്യ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഒക്ടോബർ 31 മുതൽ നവംബർ 30 വരെ നീന്തൽക്കുളം അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക