28
Jan 2024
Mon
28 Jan 2024 Mon

രാജ്യത്തിന്റെ വടക്കൻ മേഖല മൂടൽ മഞ്ഞിൽ മുങ്ങിയതോടെ ഡസൻകണക്കിന് വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹിയിൽ മാത്രം 40 വിമാനസർവീസുകളാണ് മൂടൽ മഞ്ഞ് കനത്തതോടെ റദ്ദാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി വിമാനങ്ങൾ ഹൈദരാബാദിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. മൂന്ന് അന്തരാഷ്ട്ര വിമാനങ്ങളടക്കം ഏഴ് വിമാനങ്ങളാണ് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്.

സിം​ഗപ്പൂരിൽ നിന്നും ലണ്ടനിൽ നിന്നും ചെന്നൈയിലേക്ക് വന്ന രണ്ടു വിമാനങ്ങൾ ഹൈദരാബാദിൽ ഇറക്കിയ വിമാനങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഈജിപ്തിലെ കെയ്റോയിൽ നിന്ന് ഡൽഹിയിലേക്ക് വന്നതാണ് മൂന്നാമത്തെ അന്താരാഷ്ട്ര സർവീസ്.