21
Jan 2023
Mon
21 Jan 2023 Mon

കായംകുളം: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവും കുടുംബവും സഞ്ചരിച്ച ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. ആലപ്പുഴ കായംകുളം കൊറ്റുകുളങ്ങരയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. വണു ഉൾപ്പെടെ ഏഴു പേർക്ക് ഗുരുതര പരുക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കുടുംബം.കൊറ്റുകുളങ്ങരക്ക് സമീപം എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വേണുവിനെ കൂടാതെ, ഭാര്യ ശാരദ, മകൻ ശബരി, ഡ്രൈവർ അഭിലാഷ്, കുടുംബ സുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ വേണുവിന്റെ മൂക്കിനും വയറിനും പരുക്കുണ്ട്. ആന്തരിക രക്തസ്രാവമുണ്ടെന്നുമാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പരുക്കേറ്റവരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.