സ്വകാര്യ ട്രിപ്പ് പോവാന്‍ ആഡംബര കാര്‍ വിട്ടുനല്‍കാത്തതിന് ഡ്രൈവര്‍ ഉടമയെ തലയ്ക്കടിച്ചുകൊന്ന കാറുമായി കടന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പാര്‍ഗനാസ് ജില്ലയിലാണ് സംഭവം. 72കാരനായ കാറുടമയെ കൊന്ന ശേഷം ബിഎംഡബ്ല്യു 6 സീരിസില്‍ പെട്ട കാറുമായി ഡ്രൈവര്‍ സൗരവ് മൊണ്ഡാല്‍(27)മുങ്ങുകയായിരുന്നു.
|
72കാരനായ കല്യാണ്‍ ഭട്ടാചാര്യയുടെ മൃതദേഹം അഴുകിയ നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ തലയ്ക്കടിയേറ്റാണ് മരണമെന്ന് കണ്ടെത്തി. അദ്ദേഹത്തിന്റെ കാറും വളര്‍ത്തുനായയെയും കാണാതായതോടെ നടത്തിയ അന്വേഷണമാണ് ഡ്രൈവറിലേക്ക് എത്തിയത്. വെള്ളിയാഴ്ച രാത്രി സൗരവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.
വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ബിഎംഡബ്ല്യു കാര്‍ ചോദിച്ചെങ്കിലും കല്യാണ്‍ ഭട്ടാചാര്യ സമ്മതിച്ചില്ലെന്നും ഇതിനാലാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പറഞ്ഞു. അവിവാഹിതനായ കല്യാണ്‍ ഭട്ടാചാര്യ തനിച്ചായിരുന്നു താമസം. അറസ്റ്റിലായ സൗരവ് മൊണ്ഡാലിനെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക






