സംസ്ഥാനത്ത് ആഴ്ചയില്‍ അഞ്ചു ദിവസവും ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്താന്‍ നിര്‍ദേശം. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിദിനം 50 ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തണമെന്നും ഗതാഗത കമ്മീഷണറുടെ പുതുക്കിയ സര്‍ക്കുലറില്‍ പറയുന്നു.
|
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ മാസങ്ങളോളം വൈകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരിക്കെ പ്രതിദിന ഡ്രൈവിങ് സ്ലോട്ടുകളുടെ എണ്ണം 40 ആയി കുറച്ചിരുന്നു. അതിനു മുമ്പ് സ്ലോട്ടുകള്‍ 60 ആയിരുന്നു.
കോടതി ആവശ്യങ്ങള്‍ ഉള്‍പ്പെടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പോവേണ്ട സാഹചര്യമുണ്ടായാല്‍ പകരം ക്രമീകരണം ഏര്‍പ്പെടുത്തണം.
പ്രതിദിനം ലൈസന്‍സിന് അപേക്ഷിച്ച 28 പുതിയ ആള്‍ക്കാര്‍ക്കും പരാജയപ്പെട്ട ശേഷമുള്ള റീ ടെസ്റ്റുകാര്‍ക്ക് 20 സ്ലോട്ടും വിദേശികള്‍, അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ജോലിയും വിദ്യാഭ്യാസവും തേടിയെത്തിയവര്‍ അടക്കമുള്ളവര്‍ക്ക് രണ്ട് സ്ലോട്ടുമാണ് അനുവദിച്ചിരിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ എട്ടാം ദിവസം റീ ടെസ്റ്റിന് അവസരം ഒരുക്കണം. ലേണേഴ്‌സ് പരീക്ഷയും ആഴ്ചയില്‍ അഞ്ചു ദിവസവും നടത്തണം. അപേക്ഷിച്ചാല്‍ മൂന്നു ദിവസത്തിനകം ലേണേഴ്‌സ് പരീക്ഷയ്ക്ക് അവസരം ഒരുക്കണം. 30 ദിവസത്തിനകം ഡ്രൈവിങ് ടെസ്റ്റും നടത്താനാകണം.
വാഹനങ്ങളുടെ റീ ടെസ്റ്റും ഇതിനോടൊപ്പം മറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്താന്‍ ക്രമീകരണം ഒരുക്കണം. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ തങ്ങളുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിലെ ആര്‍ടി- സബ് ആര്‍ടി ഓഫിസുകളില്‍ നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ALSO READ: പിരിയുന്നത് ഒഴിവാക്കാന്‍ ഒരു യുവാവിനെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





