കുവൈത്തില്‍ മയക്ക് മരുന്ന് മാഫിയക്കെതിരേ കര്‍ശന നടപടികളുമായി പോലീസ്. (Drug case: 30 people, including expatriates, arrested in Kuwait ) ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പഴുതടച്ചുള്ള പരിശോധനയില്‍ നിരവധി പേര്‍ അറസ്റ്റിലായി.
|
ക്രിമിനല്‍ സുരക്ഷാ വിഭാഗത്തിന് കീഴിലെ ലഹരി വിരുദ്ധ വകുപ്പാണ് മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും പൂട്ടുന്നതിനുള്ള ഓപ്പറേഷനുകള്‍ നേതൃത്വം കൊടുത്ത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.
വിവിധ പ്രദേശങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയാണ് വന്‍ സംഘത്തെ വലയിലാക്കിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് അറസ്റ്റിലായത്. 14 കുവൈത്തി പൗരന്മാര്‍, 5 ബിദൂണ്‍, 7 ബംഗ്ലാദേശികള്‍, 2 ഇന്ത്യക്കാര്‍, ഒരു സൗദി പൗരന്‍, ഒരു ഇറാന്‍ പൗരന്‍ എന്നിവര്‍ പിടിയിലായവരില്‍ പെടുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


