01
Apr 2023
Sun
01 Apr 2023 Sun

ദുബയ്: 16 വര്‍ഷം നീണ്ടം ചരിത്രം തിരുത്തി ദുബയില്‍ വാഹനനമ്പര്‍ വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്. 122.61 കോടി രൂപയ്്ക്കാണ്(55 ദശലക്ഷം ദിര്‍ഹം)പി7 എന്ന നമ്പര്‍ ലേലത്തില്‍ പോയത്. ഒറ്റരാത്രികൊണ്ട് നടത്തിയ വാഹനമ്പര്‍ ലേലത്തിലൂടെ ദുബയ് സമാഹരിച്ചത് 217.85 കോടി രൂപയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തുടനീളമുള്ള പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്ന വണ്‍ ബില്യന്‍ ഭക്ഷമെന്ന പദ്ധതിയിലേക്കാണ് ഈ തുക ദുബയ് വിനിയോഗിക്കുക.
15 ദശലക്ഷം ദിര്‍ഹമിനാണ് പി7 നമ്പരിന്റെ ലേലം തുടങ്ങിയത്. സെക്കന്റുകള്‍ക്കുള്ളില്‍ ഇത് 30 ദശലക്ഷം ദിര്‍ഹമായി വര്‍ധിച്ചു.

ടെലഗ്രാം സ്ഥാപകനായ ഫ്രഞ്ച്്-ദുബയ് ബിസിനസ്സുകാരനായ പവല്‍ വലറിവിച് ഡുറോവ് 35 ദശലക്ഷം ഡോളറിന് നമ്പര്‍ ഏറെനേരം പിടിച്ചുവച്ചു. ലേലം അദ്ദേഹത്തിന് ഉറപ്പിക്കുമെന്ന ഘട്ടത്തില്‍ കൂടുതല്‍ പേര്‍ നമ്പരിനായി രംഗത്തെത്തി. എന്നാല്‍ 55 ദശലക്ഷം ദിര്‍ഹമിന് പി7 ഒരാള്‍ സ്വന്തമാക്കുകയായിരുന്നു.

അതേസമയം നമ്പര്‍ സ്വന്തമാക്കിയ ആളുടെ വിവരം അധികൃതര്‍ പുറത്തുവിട്ടില്ല. 2018ല്‍ സ്വദേശി വ്യവസായി സഈദ് അബ്ദുല്‍ ഗഫാര്‍ ഖൂരി 1 നമ്പരിനു വേണ്ടി ചെലവഴിച്ച 52.2 ദശലക്ഷം ദിര്‍ഹമെന്ന റെക്കോഡാണ് പി7 നമ്പര്‍ തിരുത്തിയത്.

മൊബൈല്‍ നമ്പരുകളും അധികൃതര്‍ ലേലം ചെയ്തു. 0583333333 എന്ന നമ്പര്‍ 4.46 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്.