ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കാളിയാവുന്നതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നതിനുള്ള സാധ്യത പരിഗണിക്കുമെന്ന് സുപ്രിം കോടതി. ഇടക്കാല ജാമ്യത്തിന്റെ കാര്യം ചൊവ്വാഴ്ച്ച പരിഗണിക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് അറിയിച്ചു. ഇക്കാര്യത്തില്‍ വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ ഇഡിയുടെയും കെജ്‌രിവാളിന്റെയും അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു. ( due-to-polls-supreme-court-says-will-hear-arvind-kejriwals-interim-bail-plea )
|
ഡല്‍ഹി മദ്യനയത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21ന് ആണ് ആം ആദ്മി പാര്‍ട്ടി നേതാവിനെ ഇഡി അറസ്റ്റ് ചെയ്തത്. കീഴ്‌ക്കോടതികളില്‍ നിന്ന് ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ സുപ്രിം കോടതിയെ സമീപിച്ചത്. നേരത്തേ കേസില്‍ ആപ്പ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്യ സഭാ എംപിയായ സിങ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങി.
ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേ യാതൊരു തെളിവുമില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി പറഞ്ഞു.





