ഒരു സ്ത്രീ കവിളില്‍ ഉമ്മവച്ചു, മറ്റൊരു സ്ത്രീ പിന്‍ഭാഗത്ത് പിടിച്ചു; ദുരനഭവങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍
|
കൊച്ചി: ആരാധകരില്‍ നിന്ന് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് മലയാളികളുടെ ഇഷ്ടതാരം ദുല്‍ഖര്‍ സല്‍മാന്‍. സ്ത്രീകളായ ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. പ്രായമായ സ്ത്രീകളില്‍ നിന്നാണ് താരത്തിന് കൂടുതലും മാശം അനുഭവമുണ്ടായത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെ പ്രായമായ സ്ത്രീയില്‍ നിന്ന് താന്‍ നേരിട്ട ദുരനുഭവം താരം വെളിപ്പെടുത്തി. ഒരു പ്രായമായ സ്ത്രീ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തന്റെ പിന്‍ഭാഗത്ത് അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. സംഭവിച്ചത് വിചിത്രമായിരുന്നു. എനിക്ക് നന്നായി വേദനിച്ചു. ആ സമയത്ത് ഞാന്‍ ഒരു സ്റ്റേജിലായിരുന്നു. ഒരുപാട് ആളുകള്‍ ആ സമയം അവിടെയുണ്ടായിരുന്നു. ‘ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കൂ’ എന്ന് അവരോട് പറഞ്ഞു. നിരവധിയാളുകള്‍ക്ക് അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ നമ്മുടെ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പായിരിക്കുമപ്പോള്‍. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല…- ദുല്‍ഖര്‍ വെളിപ്പെടുത്തി.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രായമായ ഒരു സ്ത്രീ തന്റെ കവിളില്‍ ഉമ്മ വെച്ച സംഭവവും താരം പങ്കുവച്ചു. ഇത്തരം സംഭവങ്ങള്‍ ചിലപ്പോള്‍ ആശ്ചര്യപ്പെടുത്തും. ഞാന്‍ കടന്നു പോകുന്നത് ഇതിലൂടെയാണ്, നിങ്ങളൊന്നു സങ്കല്‍പ്പിച്ചുനോക്കൂ. ആളുകള്‍ എന്തിനാണ് ഇത് ചെയ്യുന്നത്. അതിന് ഉത്തരമില്ല. ഞാന്‍ കടന്നുപോയ വേദന മാത്രമായിരിക്കും എനിക്കോര്‍മ്മയുള്ളത്. ദുല്‍ഖര്‍ പറഞ്ഞു.
അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രം. ഓഗസ്റ്റ് 24ന് ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
Dulquer Salmaan recalls ‘bizarre’ experience when a fan touched him inappropriately, grabbed him: ‘The pain that I went through’


