കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ച എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെ തള്ളി ഡിവൈഎഫ്‌ഐ. പരാമര്‍ശം പിന്‍വലിച്ച് വെള്ളാപ്പള്ളി മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിജുഖാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
|
വെള്ളാപ്പള്ളിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ശ്രീ നാരായണ ധര്‍മത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. മത-ജാതി ഭിന്നതകള്‍ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാര്‍ – ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങള്‍ക്കെതിരേ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് കാലം ആവശ്യപ്പെടുന്നത്.
അത്തരം പരിശ്രമങ്ങളെ വിഫലമാക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ല. ഏത് തരം വര്‍ഗീയ രാഷ്ട്രീയത്തെയും തുറന്നെതിര്‍ക്കേണ്ട കാലത്ത് രാഷ്ട്രീയ ഭിന്നതകള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കുമുള്ള മറുപടി വര്‍ഗീയ ചാപ്പകളല്ല എന്ന് സമൂഹം തിരിച്ചറിയേണ്ട കാലം കൂടിയാണിത്. വെള്ളാപ്പള്ളി നടേശന്‍ ഇത്തരം പ്രസ്താവനകള്‍ തിരുത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ALSO READ: റഹീസ് റഷീദ് തീവ്രവാദി, എംഎസ്എഫുകാരനായിരുന്നു; വീണ്ടും വിഷംതുപ്പി വെള്ളാപ്പള്ളി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





