Eid Ul Fitr Oman മസ്‌കത്ത്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം നേരത്തെ നല്‍കണമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, മാര്‍ച്ച് മാസത്തെ വേതനം 27ന് മുന്‍പ് തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
|
അതേസമയം, ഇതിനോടകം മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കി തുടങ്ങിയ കമ്പനികളുമുണ്ട്. നേരത്തെ വേതനം ലഭിച്ചു തുടങ്ങിയതോടെ വിപണിയിലും ഉണര്‍വ് പ്രകടമാണ്.
ഒമാനില്‍ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കുള്ള ഈദുല്‍ ഫിത്വര്‍ അവധി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
29 മുതലാണ് അവധി ആരംഭിക്കുക. മാര്‍ച്ച് 30ന് ആണ് പെരുന്നാള്‍ എങ്കില്‍ ഏപ്രില്‍ 2 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തി ദിവസം ആരംഭിക്കും. മാര്‍ച്ച് 31ന് ആണ് പെരുന്നാള്‍ എങ്കില്‍ വരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 6 ഞായറിനായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തി ആരംഭിക്കുക.
അതായത് 9 ദിവസത്തെ നീണ്ട അവധി ലഭിക്കും. പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും


