23
Sep 2024
Thu
23 Sep 2024 Thu
Kuwait biometric information

കുവൈറ്റില്‍ ഏകദേശം എട്ട് ലക്ഷം പേര്‍ ഇനിയും ബയോമെട്രിക് വിരലടയാളം നല്‍കാന്‍ ബാക്കിയെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടറേറ്റ്.(Eight lakh people in Kuwait are yet to provide bio metric information)  പേഴ്സണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ നായിഫ് അല്‍ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1,068,000 ഓളം പേരുടെ ബയോമെട്രിക് പൂര്‍ത്തിയായി. എട്ട് ലക്ഷം കുവൈത്തികള്‍ അവരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 175,000 പൗരന്മാര്‍ ഇനിയും വിവരങ്ങള്‍ നല്‍കാനുണ്ട്.

ALSO READ: ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു

പൗരന്മാര്‍ക്ക് അവരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സപ്തംബര്‍ 30 ആണ്, താമസക്കാര്‍ക്ക് ഡിസംബര്‍ 31 വരെ സമയമുണ്ട്.

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച പ്രകാരം ബയോമെട്രിക് രജിസ്‌ട്രേഷന്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അല്‍ മുതൈരി ഊന്നിപ്പറഞ്ഞു.