23
Sep 2024
Thu
23 Sep 2024 Thu
chennai death

ചെന്നൈ: ചെന്നൈയില്‍ മലയാളി യുവാവും യുവതിയും ട്രെയിന്‍ ഇടിച്ചു മരിച്ചു. (A Malayali woman and a young man who had come to Chennai for work were hit by a train and died) ജോലി തേടി നഗരത്തിലെത്തിയ പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം അമ്പലക്കോത്ത് തറോല്‍ ടി.ഐശ്വര്യ (28) എന്നിവരാണു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച രാത്രി ഗുഡുവാഞ്ചേരി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവരെ സ്വീകരിക്കാന്‍ സുഹൃത്ത് മുഹമ്മദ് റഫീഖ് എത്തിയിരുന്നു. മൂവരും കൂടി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്.

ആദ്യം ട്രാക്ക് മുറിച്ചു കടന്നതിനാല്‍ മുഹമ്മദ് റഫീഖ് രക്ഷപ്പെട്ടു. ഷെരീഫ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഐശ്വര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ALSO READ: അമേരിക്കയിലെ സ്‌കൂളില്‍ 14 വയസ്സുകാരന്‍ നാലുപേരെ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് രണ്ട് അധ്യാപകരും രണ്ട് വിദ്യാര്‍ഥികളും

ഐശ്വര്യയുടെ സംസ്‌കാരം ഇന്ന് രാവിലെ 10ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍. പിതാവ്: ടി.മോഹന്‍ദാസ് (ജനറല്‍ സെക്രട്ടറി, മാങ്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി). മാതാവ്. റാണി (മെഡിക്കല്‍ കോളജ് എച്ച്ഡിഎസ് ലാബ് ടെക്‌നിഷ്യന്‍). മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പിതാവ് ചെന്നൈ സുആദ് ട്രാവല്‍സ് ഉടമ കിഴക്കേതില്‍ സുബൈര്‍ ഹാജി. മാതാവ് കദീജ.

ALSO WATCH