28
Oct 2024
Fri
28 Oct 2024 Fri
girl rape padannakkad

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.(Eighth class girl raped by her 16-year-old brother and made her pregnant)  16 വയസുള്ള സഹോദരനാണ് തന്നെ പീഡിപ്പിച്ചതെന്ന് 13 വയസ്സുള്ള പെണ്‍കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അഞ്ച് മാസം മുമ്പ് മൂന്ന് തവണ സഹോദരന്‍ തന്നെ ലൈംഗിക പീഡനിരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടി താന്‍ നേരിട്ട ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടിയെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ 20 ആഴ്ചയോളം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സഹോദരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മൊബൈലില്‍ അശ്ലീല രംഗങ്ങള്‍ പലതവണ കണ്ടതിനെ തുടര്‍ന്നുണ്ടായ പ്രചോദനത്തില്‍ അഞ്ച് മാസം മുമ്പ് സഹോദരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി രണ്ട് തവണ കുറ്റം ആവര്‍ത്തിച്ചുവെന്നും മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തിയെന്നും ദിന്‍ഡോലി പൊലീസ് പറഞ്ഞു.