16
Aug 2026
Sun
16 Aug 2026 Sun
teacher electric shock

ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുള്ള മൈതാപുര്‍ സ്‌കൂളില്‍ കായിക അധ്യാപകന്‍ ഷോക്കേറ്റു മരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെ കായിക അധ്യാപകനായ പ്രിയബ്രത ബെഹേര വൈദ്യുതാഘാതമേറ്റ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ സ്‌കൂളില്‍ പതാകയുയര്‍ത്താനായി ഇരുമ്പ് കുഴല്‍ മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെ സമീപത്തെ ഇലക്ട്രിക് ലൈനില്‍ തട്ടുകയായിരുന്നു. അധ്യാപകനെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

അപകടത്തിന് പിന്നാലെ ബെഹേരയെ ഭദ്രക് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags: Odisha news, Balasore school accident, Teacher electrocuted, Independence day accident, Priyo brata Behera, Bhadrak Medical College, Kerala news headlines, Malayalam news update, School news Odisha, Electrocution accident

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക