22
Jan 2023
Sat
22 Jan 2023 Sat

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നാല് മാസത്തേക്ക് കൂട്ടി. വൈദ്യുതിക്ക് യൂനിറ്റിന് ഒമ്പതുപൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ഫെബ്രുവരി ഒന്ന് മുതല്‍ മെയ് 31 വരെ നാലുമാസത്തേക്ക് ആണ് നിരക്ക് കൂട്ടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ധന സര്‍ച്ചാര്‍ജായാണ് ഇത് ഈടാക്കുക. മാസം 40 യൂനിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് (1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡ്) വര്‍ധന ബാധകമല്ല. വൈദ്യുതി ഉൽപ്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ 87.07 കോടി രൂപയാണ് ഇത്തരത്തില്‍ പിരിച്ചെടുക്കുന്നത്. സര്‍ച്ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.