30
Jul 2025
Sun
30 Jul 2025 Sun
emergency surgery for jail inmate after he swallows mobile phone

തടവുകാരന് അടിയന്തര ശസ്ത്രക്രിയയിലൂടെ തടവുകാരന്റെ വയറ്റില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. കര്‍ണാടകയിലെ ശിവമോഗ സെന്‍ട്രല്‍ ജയില്‍ തടവുകാരനായ ദൗലത്ത് ഖാന്‍(30)ആണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങി പുലിവാല് പിടിച്ചത്.(emergency surgery for jail inmate after he swallows mobile phone)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുത്ത വയറുവേദനയെ തുടര്‍ന്ന് ഇയാള്‍ ജയില്‍ ഡോക്ടറെ സമീപിക്കുകയായിരുന്നു. കഞ്ചാവ് കടത്ത് കേസില്‍ 10 വര്‍ഷം ശിക്ഷിക്കപ്പെട്ട ദൗലത്ത് കല്ല് വിഴുങ്ങിയെന്നാണ് ഡോക്ടറോട് പറഞ്ഞത്. മരുന്ന് നല്‍കിയെങ്കിലും വേദന കുറയാതെ വന്നതോടെ ജില്ലാ ആശുപത്രിയിലേക്ക് ഇയാളെ മാറ്റി.

ഇവിടെ എക്‌സ്‌റോ എടുത്തപ്പോഴാണ് വയറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണ്‍ കണ്ടത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുക്കുകയായിരുന്നു. ജയിലിലെ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനാണ് തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്.

ALSO READ: തടിയന്റവിട നസീറിന് ജയിലില്‍ ഫോണ്‍ എത്തിച്ചുനല്‍കി; ഡോക്ടറടക്കം മൂന്നു പേര്‍ എന്‍ഐഎയുടെ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക