29
Jul 2025
Wed
29 Jul 2025 Wed
jail doctor among three arrested for delivering mobile phone for Thadiyantavida Nazeer

ഭീകരവാദ കേസില്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കിയ കേസില്‍ മൂന്നുപേര്‍ എന്‍ഐഎയുടെ പിടിയില്‍. ജയില്‍ സൈക്യാട്രിസ്റ്റ് ഡോ. നാഗരാജ്, അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടര്‍ ചാന്‍ പാഷ, ഒളിവില്‍ പോയ ജുനൈദ് അഹമ്മദ് എന്നയാളുടെ അമ്മ അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടക സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളുരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുകാരനാണ് തടിയന്റവിട നസീര്‍. ഇയാള്‍ അടക്കമുള്ള തടവുകാര്‍ക്കായി ഡോ. നാഗരാജ് മൊബൈല്‍ ഫോണുകള്‍ എത്തിച്ചു നല്‍കിയെന്നും ഇതിന് പവിത്ര എന്ന ഒരു സ്ത്രീയും സഹായിച്ചിരുന്നുവെന്നുമാണ് കണ്ടെത്തല്‍. നാഗരാജിന്റെയും പവിത്രയുടെയും വീടുകള്‍ക്ക് പുറമേ, അനീസ് ഫാത്തിമയുടെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തി.

ALSO READ: തടിയയന്റവിട നസീറിന്റെ സഹോദരനടക്കം 10 പേര്‍ പിടിയില്‍; കവര്‍ച്ചയ്ക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് പോലീസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക