സ്ഥിര ജാമ്യത്തിനുള്ള അപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി പാട്യാല ഹൗസ് കോടതി നീട്ടിവച്ചതോടെ ജമ്മു ആന്‍ഡ് കശ്മീര്‍ എംപിയും അവാമി ഇത്തിഹാദ് പാര്‍ട്ടി അധ്യക്ഷനുമായ എന്‍ജിനീയര്‍ റാഷിദ്(ശെയ്ഖ് അബ്ദുല്‍ റാഷിദ്) തിഹാര്‍ ജയിലിലേക്ക് മടങ്ങി. ഇടക്കാല ജാമ്യം അവസാനിച്ചതോടെയാണ് എന്‍ജിനീയര്‍ റാഷിദ് ജയിലിലേക്ക് മടങ്ങിയത്.
|
തീവ്രവാദത്തിന് സാമ്പത്തിക പിന്തുണ നല്‍കിയെന്ന എന്‍ഐഎ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെയാണ് എന്‍ജിനീയര്‍ റാഷിദ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. പിതാവിന് സുഖമില്ലാതായതോടെ തന്റെ സാമീപ്യം അനിവാര്യമാണെന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്ന എന്‍ജിനീയര്‍ റാഷിദിന്റെ അപേക്ഷയില്‍ പാട്യാല ഹൗസ് കോടതി കോടതി നേരത്തേ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
എന്‍ജിനീയര്‍ റാഷിദ് സമര്‍പ്പിച്ച സ്ഥിര ജാമ്യ അപേക്ഷ പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി നവംബര്‍ 19ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഈ കോടതിയാണോ അതോ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിയുക്ത എംപി/എംഎല്‍എ കോടതിയാണോ വിഷയം കേള്‍ക്കുന്നത് എന്ന അധികാരപരിധി പ്രശ്‌നം തങ്ങള്‍ പരിഗണിക്കുന്നതിനാല്‍ വിഷയം നവംബര്‍ 19ന് പരിഗണിക്കുമെന്നായിരുന്നു കോടതി ഇന്ന് വ്യക്തമാക്കിയത്.
READ ALSO: ജയിലില്‍ നിന്ന് മുന്‍ മുഖ്യ മന്ത്രിയെ തോല്‍പ്പിച്ച ശെയ്ഖ് അബ്ദുല്‍ റാഷിദ് ആരാണ്?
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





