ലൈംഗികുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയും സ്ത്രീവിഷയത്തില്‍ നടത്തിയ സംഭാഷണം പുറത്ത്. ലൈംഗികബന്ധത്തിനായി ആരെയാണ് നിര്‍ദേശിക്കുന്നതെന്ന് അനില്‍ അംബാനി ചോദിക്കുന്നതും നിങ്ങളുടെ സന്ദര്‍ശനം രസകരമാക്കാന്‍ ഉയരമുള്ള സ്വീഡിഷ് വനിതയെ നിര്‍ദേശിക്കുന്നുവെന്ന് എപ്സ്റ്റീന് മറുപടി നല്‍കുന്നുണ്ട്. അത് അറേഞ്ച് ചെയ്യാനാണ് അനില്‍ അംബാനി തുടര്‍ന്ന് പ്രതികരിക്കുന്നത്. 2017നും 2019നും ഇടയിലായി ഇവര്‍ നടത്തിയ ആശയവിനിമയത്തില്‍ ബിസിനസും ലോകവിഷയങ്ങളും സ്ത്രീകളും വിഷയമായതായി പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.
|
ടെക്സ്റ്റ് മെസേജുകളായിട്ടാണ് ഇരുവരും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. 2019ല്‍ അനില്‍ അംബാനി മാന്‍ഹാട്ടണിലെ അപ്പര്‍ ഈസ്റ്റ് സൈഡിലെ എപ്സ്റ്റീന്റെ വസതിയില്‍ എത്തുകയും ചെയ്തു.
2017ല്‍ അനില്‍ അംബാനിയും എപ്സ്റ്റീനും തമ്മില്‍ നടത്തിയ ചാറ്റുകളില്‍ ചര്‍ച്ച ചെയ്തത് സ്ത്രീകളെക്കുറിച്ചുള്ള മുന്ഗണനകളെക്കുറിച്ചായിരുന്നു.
നിങ്ങള്‍ക്കു താല്പര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറില്‍ സ്ട്രീപ് പോലുള്ളവര്‍ ആയിരിക്കില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തനിക്ക് ഒരു പ്രയോജനവുമില്ലെന്നും എപ്സ്റ്റീന് പറയുന്നു. ഇതിനു മറുപടിയായി തന്റെ ഇഷ്ടം കുറച്ചുനല്ലതാണെന്നും തന്റെ അടുത്ത സിനിമ സ്കാര്‍ലറ്റ് ജോഹാന്സനുമായാണെന്നും അനില്‍ അംബാനി പറയുന്നു. പ്രായമായവരേക്കാള്‍ യുവ സുന്ദരിമാരെയാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്നു കേട്ടതില്‍ തനിക്കു സന്തോഷമുണ്ടെന്നും എപ്സ്റ്റീന് പറയുന്നു. ആ വര്‍ഷം അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്ടെയിന്മെന്റ്സ് സഹനിര്‍മാണം നടത്തിയ സയന്‍സ് ഫിഷന് സിനിമയായ ഗോസ്റ്റ് ഇന്‍ ദ ഷെല്ലില്‍ സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
ALSO READ:ഇന്റര്‍നെറ്റില്‍ പോണ് വീഡിയോ തിരഞ്ഞ യുവാവ് തന്റെയും കാമുകിയുടെയും കിടപ്പറ ദൃശ്യം കണ്ട് ഞെട്ടി





