03
May 2023
Sun
03 May 2023 Sun

തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡുമായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇതോടെ ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റാകുമെന്ന് ഉറപ്പായി. 96 ശതമാനം ബാലറ്റ് പെട്ടികള്‍ തുറന്നപ്പോള്‍ 52.35 ശതമാനം വോട്ടുകളാണ് ഉര്‍ദുഗാന് ലഭിച്ചിരിക്കുന്നത്. ഉര്‍ദുഗാന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഫലം തെളിയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എകെ പാര്‍ട്ടി വക്താവ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷപാര്‍ട്ടിയായ റിപബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ കിലിച്ദറോലും ശക്തമായ പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്. 47.7 ശതമാനം വോട്ടുകളാണ് അദ്ദേഹം നേടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക