02
Jun 2023
Fri
02 Jun 2023 Fri

റിയാദ്: ആവി പിടിക്കുന്നതിനിടെ പുതപ്പിലേക്ക് തീ പടര്‍ന്ന് സൗദിയില്‍ മലയാളി പൊള്ളലേറ്റ് മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജലദോഷത്തെ തുടര്‍ന്നാണ് മുഹമ്മദ് റാഫി കെറ്റിലില്‍ ആവി പിടിച്ചത്. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാല്‍ മുറിയിലുള്ള മറ്റുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്.

ഗനിയയാണ് ഭാര്യ. റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ മക്കളാണ്. ശുമൈസി ആശുപത്രിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്ബൂബ് ചെറിയവളപ്പ് രംഗത്തുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക