നിങ്ങളുടെ നാട്ടിലെ സഹകരണ ബാങ്കുകളില്‍ അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക് ജോലി
|
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളില്‍ ജോലി നേടാന്‍ അവസരം. കേരളത്തിലെ 84 ബാങ്കുകളിലായി 199 ഓളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ തസ്തികകളിലാണ് ഒഴിവുകള്‍. വിശദാംശങ്ങള്‍ താഴെ:
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി; ഒക്ടോബര്‍ 7
തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്, ഓണ്‍ലൈന്‍ അല്ല
പ്രായം: 18 വയസ്സിനും 40 വയസ്സിനും ഇടയില്‍.
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)
വിദ്യാഭ്യസ യോഗ്യത:
അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്
എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാതെ ലഭിച്ച ഒരു അംഗീകൃത സര്‍വകലാശാലാ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി ആന്‍ഡ് ബി.എം, അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോഓപ്പറേറ്റീവ് ട്രെയിനിങ്ന്റെ ഒഉഇ. അല്ലെങ്കില്‍ ഒഉഇങ) അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്) വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ബി എസ് സി/ എം എസ് സി അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികം ആയിട്ടുള്ളതും ആയ എല്ലാ വിഷയങ്ങള്‍ക്കും ചേര്‍ത്ത് 50% മാര്‍ക്കില്‍ കുറയാത്ത ബികോം ബിരുദം.
ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍
എസ്എസ്എല്‍സി അഥവാ തത്തുല്യ യോഗ്യത, സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍) അടിസ്ഥാന യോഗ്യത ആയിരിക്കും.
കാസര്‍ഗോഡ് ജില്ലയില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ ബാങ്കുകളിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന് നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ്, കേരള സംസ്ഥാന സഹകരണ യൂണിയന് നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേഷന്‍ തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും.
തുടക്ക ശമ്പളം:
അസിസ്റ്റന്റ് സെക്രട്ടറി: 19,890 മുതല്‍ 62,500 (ഓരോ ബാങ്കിലും വ്യത്യസ്തം)
ജൂനിയര്‍ ക്ലാര്‍ക്ക്/ ക്യാഷ്യര്‍: 18,300 മുതല്‍ 46,830/ (ഓരോ ബാങ്കിലും വ്യത്യസ്തം)
ഫീസ്: പൊതു വിഭാഗക്കാര്‍ക്കും വയസ്സിളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും 150 രൂപയാണ് അപേക്ഷാ ഫീസ്. തുടര്‍ന്നുള്ള ഓരോ ബാങ്കിനും 50 രൂപ വീതം അധികമായി പരീക്ഷാഫീസ് അടക്കണം.
പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 50 രൂപ മതി.
അപേക്ഷാഫീസ് ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ ചെലാന്‍ വഴി നേരിട്ട് അടക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട രീതി:
ഇവിടെ ക്ലിക്ക് ചെയ്തോ താഴെയുള്ള ലിങ്കിലോ ക്ലിക്ക് ചെയ്ത് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യുക.
https://keralacseb.kerala.gov.in/wp-content/uploads/2023/08/New-notification-2023-august-26-Junior-clerk-Assistant-secretary.pdf
എല്ലാ കോളങ്ങളും പൂര്‍ണമായും പൂരിപ്പിക്കുക.
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം, പ്രായപരിധി, ജാതി, വിമുക്തഭടന്, ഭിന്നശേഷിക്കാര്‍, വിധവ എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്തിരിക്കണം.
അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം
സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, ജവഹര്‍ സഹകരണ ഭവന്, ഡി.പി.ഐ ജംഗ്ഷന്, തൈക്കാട് പി.ഒ, ജഗതി, തിരുവനന്തപുരം 695014
ഓരോ തസ്തികയിലേക്കുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ അയക്കേണ്ടതാണ്.
Explore the latest updates on CSEB Recruitment 2023


