18
Nov 2024
Mon
18 Nov 2024 Mon
Exploring Irish-Arab connections through food at the 43rd Sharjah International Book Fair

ഭാഷയിലും ഭക്ഷണത്തിലുടെയും തുടരുന്ന ഐറിഷ്-അറബിക് സാംസ്‌കാരിക ബന്ധം വിവരിച്ച് ഷെഫ് അന്ന ഹോഗ്. 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐറിഷ് ക്ലാസിക് എന്ന പേരില്‍ കുക്കറി സെഷനിലൂടെയാണ് അന്ന ഹോഗ് ഇതേക്കുറിച്ച് പറഞ്ഞത്. കാട്ടുപഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും അയര്‍ലന്‍ഡ് മാംസ ഉപയോഗത്തിലേക്ക് കടന്നതടക്കമുള്ള കാര്യങ്ങളും അവര്‍ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടി. ഐറിഷ് സൂപ്പടക്കമുള്ള വിഭവങ്ങളും കുക്കറില്‍ സെഷനില്‍ ഷെഫ് തയ്യാറാക്കി. പുസ്തകമേളയുടെ ഭാഗമായി 13 രാജ്യങ്ങളില്‍ നിന്നുള്ള 17 അന്താരാഷ്ട്ര ഷെഫുമാരാണ് പല ദിവസങ്ങളിലായി 47 പാചക സെഷനുകളില്‍ സംബന്ധിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>