17
Mar 2025
Sat
17 Mar 2025 Sat
Family alleges IB officer Sukanth Suresh behind death of Megha

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി കുടുംബം. മേഘയുമായി പ്രണയത്തിലായിരുന്ന ഐബി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് മകളുടെ ശമ്പളമടക്കം ഇയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മകള്‍ മരിക്കുമ്പോള്‍ വെറും 80 രൂപ മാത്രമായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. മേഘയ്ക്ക് ആവശ്യം വരുമ്പോള്‍ സുകാന്തിനോട് പണം ചോദിക്കുകയും ഇയാള്‍ അഞ്ഞൂറും ആയിരവും രൂപയായി തിരികെ നല്‍കുകയുമായിരുന്നു ചെയ്തിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പണമില്ലാത്തതിനാല്‍ ഉച്ചയ്ക്ക് ഭക്ഷണം പോലും മേഘ കഴിച്ചിരുന്നില്ലെന്നും പിറന്നാളിന് ലഡ്ഡു ആവശ്യപ്പെട്ടപ്പോള്‍ പണമില്ലെന്ന് മേഘ പറഞ്ഞുവെന്ന് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയെന്നും അച്ഛന്‍ പറഞ്ഞു. സുഹൃത്തുക്കള്‍ ചേര്‍ന്ന് കേക്ക് വാങ്ങിയാണ് മേഘയുടെ പിറന്നാള്‍ ആഘോഷിച്ചതെന്നു മരണശേഷം കൂട്ടുകാര്‍ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ചയാണ് മേഘയെ ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയബന്ധത്തില്‍ പിന്‍മാറിയെന്നും തനിക്ക് ഐഎഎസ് എടുക്കണമെന്നും പിതാവിന്റെ ചികില്‍സ സംബന്ധമായ കാര്യങ്ങളുണ്ടെന്നുമാണ് ഇയാള്‍ പ്രതികരിച്ചതെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.

ALSO READ: ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കേ പെട്ടെന്ന് ട്രാക്കിന് കുറുകേ തലവച്ചു കിടന്നു; ഐബി ഉദ്യാഗസ്ഥ മേഘയുടെ മരണത്തിലെ ദുരുഹത അന്വേഷിക്കണമെന്ന് പിതാവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക