27
May 2026
Wed
27 May 2026 Wed
family leaves dead body of IT expert in Everest

എവറസ്റ്റ് കയറിയ ശേഷം തിരിച്ചിറങ്ങുന്നതിനിടെ മരിച്ച ഐടി ജീവനക്കാരന്റെ മൃതദേഹംശിവഭഗവാന് വിട്ടുനല്‍കുന്നതായി കുടുംബം. 53കാരനായ തിവാരിയാണ് എവറസ്റ്റില്‍ മരിച്ചത്. ഹിലരി സ്റ്റെപ്പിനു സമീപമായിരുന്നു തെലങ്കാന സ്വദേശിയായ തിവാരി മരിച്ചത്. ഈ സമയം തിവാരിക്കൊപ്പം എവറസ്റ്റ് കയറാന്‍ സഹായിക്കുന്ന നാല് ഷെര്‍പ്പകളും ഉണ്ടായിരുന്നു. മൃതദേഹം എവറസ്റ്റി നിന്ന് ഇറക്കിക്കൊണ്ടുവരുന്നത് ഏറെ ദുഷ്‌കരമായതും ഹൈന്ദവവിശ്വാസമനുസരിച്ച് ശിവന്റെ വാസസ്ഥലമാണ് എവറസ്റ്റ് എന്നതും തിവാരിയുടെ മൃതദേഹം അവിടെ ഉപേക്ഷിക്കുന്നതിന് കുടുംബം തീരുമാനിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പര്‍വതാരോഹണം ഇഷ്ടപ്പെട്ടിരുന്ന തിവാരി മുമ്പ് എല്‍ബ്രസ്, ഡെനാലി, അകോന്‍കഗുവ തുടങ്ങി നിരവധി കൊടുമുടികള്‍ കയറിയിട്ടുണ്ട്. 2025ല്‍ എവറസ്റ്റ് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടതോടെ 7200 മീറ്ററെത്തിയപ്പോള്‍ തിരിച്ചിറങ്ങുകയായിരുന്നു.

ALSO READ: താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ വലിച്ചെറിഞ്ഞ അവിവാഹിത ഗര്‍ഭം ധരിച്ചത് കാമുകനില്‍ നിന്ന്