അവധിക്കാലം ചെലവിടാനായി ജര്‍മനിയില്‍ നിന്നു തുര്‍ക്കിയില്‍ എത്തിയ നാലംഗ കുടുംബം മരിച്ചു. മരണത്തിനു കാരണം കുടുംബം തങ്ങിയിരുന്ന ഹോട്ടലിലെ കിടക്കയില്‍ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ആണെന്നു സംശയം. തുര്‍ക്കിഷ്-ജര്‍മന്‍ വനിതയും ഇവരുടെ ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് മരിച്ചത്. ഇസ്താംബൂളിലെ ഒര്‍ടക്കോയി ജില്ലയിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് കുടുംബം സംഭവദിവസം കഴിച്ചിരുന്നു. ഇതിനു പിന്നാലെ നാലുപേര്‍ക്കും സുഖമില്ലാതെ വരികയായിരുന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ദിവസങ്ങളുടെ ഇടവേളകളിലായി ഇവര്‍ നാലുപേരും മരിക്കുകയായിരുന്നു.
|
ആറും മൂന്നു വയസ്സുള്ള കുട്ടികള്‍ക്കായിരുന്നു ഛര്‍ദ്ദില്‍ അടക്കമുള്ള അസ്വസ്ഥതകള്‍ ആദ്യമുണ്ടായത്. ഇതിനു ശേഷമായിരുന്നു മാതാപിതാക്കളും സമാന ലക്ഷണം കാണിച്ചത്.
്അതേസമയം കുടുംബം തങ്ങിയിരുന്ന ഹോട്ടലില്‍ മൂട്ടയെ കൊല്ലാന്‍ കിടക്കയില്‍ മരുന്ന് തളിച്ചിരുന്നുവെന്ന വിവരം പോലീസിനു ലഭിച്ചു. ഹോട്ടലില്‍ തങ്ങിയിരുന്ന മറ്റൊരാള്‍ക്കു കൂടി സമാന രോഗലക്ഷണമുണ്ടായിരുന്നു. ഇതാണ് കുടുംബത്തിന്റെ മരണകാരണം മൂട്ടയ്‌ക്കെതിരേ പ്രയോഗിച്ച മരുന്നാണെന്ന സംശയം പോലീസിനുണ്ടായത്. നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.
ALSO READ: എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച ഏഴുകോടി രൂപ കവര്‍ന്നു




