പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാര്‍ (29) ആണ് മരിച്ചത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് ശിവകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസി വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.
|
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ സ്വന്തം വാര്‍ഡില്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയുടെ പത്രികാസമര്‍പ്പണത്തിനായി പ്രവര്‍ത്തര്‍ക്കൊപ്പം ശിവകുമാറും പോയിരുന്നു. ശേഷം വീട്ടിലേയ്ക്ക് മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കളും പ്രാദേശിക നേതാക്കളും പറയുന്നു.
അഞ്ചുവര്‍ഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാര്‍. വടകോട് സ്വകാര്യ ഫാമില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. പത്രവിതരണത്തിലും സഹായിച്ചിരുന്നു. അവിവാഹിതനാണ്.
സംഭവസ്ഥലത്തെത്തിയ കസബ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് 11.30ന് ചന്ദ്രനഗര്‍ ശ്മശാനത്തില്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





