15
Nov 2025
Mon
15 Nov 2025 Mon
woman and man arrested with MDMA at Vagamon

ഭര്‍ത്താവ് പോലീസ് പിടിയിലായതിനു പിന്നാലെ എംഡിഎംഎയുമായി വാഗമണിലേക്ക് കടന്ന ഭാര്യയും കൂട്ടുകാരനും പിടിയില്‍. സംഘത്തില്‍ നിന്ന് 50 ഗ്രാം എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലും നാലുലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. കോഴിക്കോട് ഫറോക്ക് സ്വദേശിനി ശ്രാവണ്‍ താര, റഹ്‌മാന്‍ ബസാര്‍ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശ്രാവണ്‍താരയുടെ ഭര്‍ത്താവ് ശ്രീമോനെ കഴിഞ്ഞ ദിവസം 430 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയില്‍ പോലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയും കൂട്ടുകാരനും വാഗമണിലേക്ക് കടന്നത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വാഗമണ്‍ ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വാഹനത്തില്‍ നിന്നും 47 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെത്തിയതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

വാഗമണിലെ റിസോര്‍ട്ടിലെ മുറിയെടുത്തിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയെത്തി നടത്തിയ പരിശോധനയില്‍ രണ്ടു ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാമോളം ഹാഷിഷ് ഓയിലും 3,75,000 രൂപയും അഞ്ച് മൊബൈല്‍ ഫോണുകളും കണ്ടെത്തുകയായിരുന്നു. പിടികൂടിയ പണം മയക്കു മരുന്നു കച്ചവടത്തില്‍ നിന്നു ലഭിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഫവാസിനെ 2021 ല്‍ 83 ഗ്രാം എംഡിഎംഎയുമായി എറണാകുളത്ത് നിന്നും പിടികൂടിയിരുന്നു. മറ്റ് സ്ഥലങ്ങളിലും ഇയാള്‍ക്കെതിരേ മയക്കു മരുന്ന് കേസ് ഉണ്ടെന്ന് എക്‌സൈസ് പഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക