മഹറുഫ് പനമരം
വയനാട്: സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശിയും കുണ്ടാലമാനാഞ്ചിറ താമസക്കാരനുമായ സുബൈർ സഖാഫി (41), മകൻ മിഥ്ലാജ് (14) എന്നിവരാണ് മരിച്ചത്.
|
മാനന്തവാടി കോഴിക്കോട് റോഡിൽ കൈതക്കൽ ജുമാ മസ്ജിദിന് സമീപം ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് സംഭവം. കൈതക്കലിൽ ഒരു വാഹനത്തിനെ മറികടക്കുന്നതിനിടെ കോഴിക്കോടേക്ക് പോകുകയായിരുന്ന കെ.എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു.
രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദ്ദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





