29
Jun 2025
Sat
29 Jun 2025 Sat
father in law confesses to killing and burying daughter in law

ഒളിച്ചോടിയെന്ന് ഭര്‍തൃവീട്ടുകാര്‍ പ്രചരിപ്പിച്ച മരുമകളെ വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റംസമ്മതിച്ച് ഭര്‍തൃപിതാവ്. ഉത്തര്‍പ്രദേശിലെ ഫരീദാബാദില്‍ 24കാരിയായ തനു സിങ് ആണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ആണ് അയല്‍വാസികളുടെ മൊഴികളെ തുടര്‍ന്ന് വീടിനു സമീപം കുഴിച്ചുപരിശോധിച്ചപ്പോള്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും അടുത്ത ബന്ധുവുമടക്കം നാലുപേര്‍ പിടിയിലായിരുന്നു.

ചോദ്യം ചെയ്യലിലാണ് യുവതിയുടെ ഭര്‍ത്താവ് അരുണ്‍ സിങ്ങിന്റെ പിതാവ് ഭൂപ് സിങ് കുറ്റം സമ്മതിച്ചത്. ഏപ്രില്‍ 21നും 22നും ഇടയിലുള്ള രാത്രിയിലാണ് താന്‍ തനുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടത്. ഈ സമയം തന്റെ ഭാര്യ സോണിയയും മകന്‍ അരുണും വീട്ടിലുണ്ടായിരുന്നില്ലെന്നും ഭൂപ് സിങ് പറഞ്ഞു. മരുമകളെ കൊന്ന ശേഷം മൃതദേഹം നേരത്തെ മാലിന്യടാങ്കില്‍ തള്ളിയെന്നും ഇയാള്‍ വെളിപ്പെടുത്തി. അതേസമയം കൊലപാതകത്തില്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

ALSO READ: ഒളിച്ചോടിയെന്ന് ഭര്‍തൃവീട്ടുകാര്‍ പ്രചരിപ്പിച്ച മരുമകളുടെ മൃതദേഹം വീടിനോടു ചേര്‍ന്ന് കുഴിച്ചനിലയില്‍ കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക