19
May 2023
Sat
19 May 2023 Sat

രാത്രി ടെറസില്‍ ഉറങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 19കാരിയായ മകളെ പിതാവ് കുത്തിക്കൊന്നു. കുത്തേറ്റ പെണ്‍കുട്ടിയുടെ മാതാവ് ഗുരുതരാവസ്ഥയിലാണ്. ഗുജറാത്തില്‍ സൂറത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി ടെറസില്‍ കിടന്നുറങ്ങണമെന്ന് അമ്മയും മകളും ആവശ്യപ്പെട്ടു. എന്നാല്‍ മുറിയില്‍ കിടന്നാല്‍ മതിയെന്നായിരുന്നു രാമാനുജ് സാഹൂവിന്റെ നിലപാട്. ഇതേച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാമാനുജ് ഭാര്യ രേഖാദേവിയെയും മകള്‍ ചന്ദ്രകുമാരിയെയും ഭാര്യയെയും കുത്തിവീഴ്ത്തി. നിരവധി കുത്തുകളേറ്റ ചന്ദ്രകുമാരി വൈകാതെ മരിച്ചു. ആക്രമണശേഷം ഇയാള്‍ രക്ഷപ്പെട്ടു. രേഖാദേവി നിലവിളിച്ച് ആളെക്കൂട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക