27
Apr 2026
Mon
27 Apr 2026 Mon
father kills daughter s killer after he came out of jail on bail

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ കാമുകനെ അച്ഛന്‍ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. അധ്യാപികയായ കാവ്യയെ വെട്ടിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ അജിത് കുമാറിനെയാണ് കാവ്യയുടെ അച്ഛന്‍ പുണ്യമൂര്‍ത്തി കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് അജിത് ജാമ്യത്തിലിറങ്ങിയത്. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അജിത് കുമാറിനെ പുണ്യമൂര്‍ത്തി വീട്ടില്‍ കയറിയാണ് വെട്ടിക്കൊന്നത്. പുണ്യമൂര്‍ത്തിക്കൊപ്പം ബന്ധുക്കളായ മൂന്നുപേരുമുണ്ടായിരുന്നു. കൃത്യശേഷം പോലീസില്‍ കീഴടങ്ങിയ നാലുപേരെയും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് സ്‌കൂള്‍ അധ്യാപികയായ കാവ്യ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയ കാവ്യ മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോവുന്നതിലുള്ള പകയിലാണ് അജിത് കുമാര്‍ സ്‌കൂളിലേക്ക് പോവുന്നതിനിടെ കാവ്യയെ ഇരുചക്രവാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്.

ALSO READ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ലീഗ് നിര്‍മിച്ച വീടുകളിലെ ഗൃഹപ്രവേശനം ഇന്ന്