27
Apr 2026
Mon
27 Apr 2026 Mon
housewarming of houses for Mundai Chooralmala landslide victims built by IUML today

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ് ലിം ലീഗ് നിര്‍മിച്ചുനല്‍കിയ വീടുകളിലെ ഗൃഹപ്രവേശനം ഇന്ന്. മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോട്ടില്‍ ലീഗ് ആദ്യഘട്ടത്തില്‍ നിര്‍മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കള്‍ താമസം ആരംഭിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ പങ്കെടുക്കും. മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ 1060 ചതുരശ്രയടി വീടും 8 സെന്റ് ഭൂമിയുമാണ് ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത്.

ഈ വീടുകളിലേക്കുള്ള ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം കഴിഞ്ഞദിവസം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് പുറത്തുനിന്നുള്ളവരുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ALSO READ: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഡെലിവറി ഏജന്റിനെ വെടിവച്ചുകൊന്നു; ശരീരം തുളച്ചെത്തിയ വെടിയുണ്ട തറച്ച് മറ്റൊരാള്‍ക്കു പരിക്ക്