പുലർച്ചെ വീട്ടിലെത്തിയ മകളുടെ കാമുകനെയും മകളെയും അടിച്ചുകൊന്നശേഷം പിതാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം. മഹേഷ് എന്നയാളാണ് മകളെയും മകളുടെ കാമുകനായ 20കാരൻ സചിനെയും അടിച്ചുകൊന്നത്.
|
കൊല്ലപ്പെട്ടവർ രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തോട് പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ പെൺകുട്ടി വിളിച്ചതിനെ തുടർന്ന് സചിൻ കാണാനെത്തി. പുലർച്ചെ നാലരയോടെ ഉറക്കമെണീറ്റ മഹേഷ് മകൾ സചിനുമായി സംസാരിക്കുന്നത് കാണാനിടയായി.
കുപിതനായ മഹേഷ് മൺവെട്ടിക്കൊണ്ട് ഇരുവരയെും ആക്രമിക്കുകയായിരുന്നു. തുടർന്ന് ബിൽസി പൊലീസ് സ്റ്റേഷനിലെത്തി മഹേഷ് കീഴടങ്ങി. പൊലീസ് വീട്ടിലെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പെൺകുട്ടിയും സചിനും ഒരു ജാതിയിൽപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. സചിൻറെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് മഹേഷിനെതിരേ കേസെടുത്തിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





