14
Aug 2022
Sat
14 Aug 2022 Sat

ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ ഫിഫ പിന്‍വലിച്ചു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനാല്‍ ഒക്ടോബറില്‍ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്താമെന്നും ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കുക. ഫിഫയുടെ മാനദണ്ഡങ്ങള്‍ മറികടന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഭരണവുമായി ബന്ധപ്പെട്ടുണ്ടായ കൈകടത്തലുകളാണ് സസ്‌പെന്‍ഷനേര്‍പ്പെടുത്താന്‍ കാരണമായത്. സസ്‌പെന്‍ഷന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്‍വലിച്ചതോടെയാണ് ഫിഫ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്. 

 

ചൊവ്വാഴ്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയോട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക