ആഗ്ര: ജന്മദിനത്തില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 23-കാരനായ കാമുകനെ ഫിറോസാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ ഒരു ക്വിക് ഇ-കൊമേഴ്‌സ് കമ്പനിയില്‍ ജീവനക്കാരിയായ 22-കാരിയാണ് കൊല്ലപ്പെട്ടത്.
|
രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ, തന്റെ ജന്മദിനമായ ഓഗസ്റ്റ് 26-ന് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ് പ്രതി നിര്‍ബന്ധിച്ച് ഫിറോസാബാദിലെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു.
തുടര്‍ന്ന് ഓഗസ്റ്റ് 27-ന് പുലര്‍ച്ചെ പ്രതി വീണ്ടും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ശക്തമായി എതിര്‍ത്തു. ഇതോടെ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിനിടെ യുവതിയുടെ മൊബൈല്‍ ഫോണും ലൈംഗിക ഉത്തേജക ഗുളികകളും പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
ALSO READ: ട്രെയ്‌നില്‍ സീറ്റിനടിയില്‍ യുവതിയുടെ അര്‍ധനഗ്ന മൃതദേഹം; ബലാല്‍സംഗത്തിന് ഇരയായതായി സംശയം
യുവതിയുടെ പിതാവ് ഓഗസ്റ്റ് 27-ന് ശി കോഹാബാദ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ ലഭിച്ച തെളിവുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പീഡനവിവരം സ്ഥിരീകരിക്കുന്നതായി ഫിറോസാബാദ് റൂറല്‍ എസ്.പി അനുജ് ചൗധരി അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 103(1) (കൊലപാതകം), 64(1) (പീഡനം) എന്നീ വകുപ്പുകളും പട്ടികജാതി/പട്ടികവര്‍ഗ്ഗ (പീഡന നിരോധന) നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൃത്യത്തിന് ഒത്താശ ചെയ്ത 24-കാരനായ കൂട്ടുപ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട യുവതിയും പ്രതിയും പ്ലസ് ടു വരെ ഒന്നിച്ചാണ് പഠിച്ചിരുന്നത്. തുടര്‍ന്ന് ബി.എസ്.സി-യും നഴ്‌സിംഗ് കോഴ്സും പൂര്‍ത്തിയാക്കിയ യുവതി ഗുഡ്ഗാവിലെ ഇ-കൊമേഴ്‌സ് ഡെലിവറി ആപ്പ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
Tags: Firozabad Murder Case, UP Crime News, Agra News Malayalam, Dalit Woman Murder, Crime News Malayalam, Firozabad Police, India Crime News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



