13
Nov 2024
Wed
13 Nov 2024 Wed
first Miss World, Kiki Hakansson passes away

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: പ്രഥമ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട സ്വീഡിഷ് മോഡല്‍ കികി ഹകാന്‍സണ്‍ (95) അന്തരിച്ചു. (first Miss World, Kiki Hakansson passes away at 95) കാലിഫോര്‍ണിയയിലെ വീട്ടില്‍വച്ചാണ് അന്ത്യം. സ്വീഡനിലാണ് കികി ഹകാന്‍സണിന്റെ ജനനം.

1951ല്‍ ലണ്ടനില്‍ നടന്ന ആദ്യ മിസ് വേള്‍ഡ് മത്സരത്തിലാണ് കികി ഹകാന്‍സണ്‍ കിരീടം ചൂടിയത്. ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടന്റെ ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ മിസ് വേള്‍ഡ് മത്സരം പിന്നീട് ലോകസുന്ദരിപ്പട്ടത്തിനുള്ള പോരാട്ടമായി മാറുകയായിരുന്നു. അന്ന് ബിക്കിനിയിട്ട് കികി ഹകാന്‍സണ്‍ മത്സരിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കി. ബിക്കിനിയില്‍ മത്സരിച്ച കികിയുടെ നടപടിയെ അന്നത്തെ മാര്‍പ്പാപ്പ അപലപിച്ചിരുന്നു.

 first Miss World, Kiki Hakansson passes away

ബിക്കിനിയിട്ട് മിസ് വേള്‍ഡ് കിരീടം ചൂടിയ ഒരേയൊരു വ്യക്തി കൂടിയാണ് കികി. അന്നത്തെ മത്സരത്തില്‍ ബ്രിട്ടനില്‍ നിന്ന് മാത്രം 21 പേരാണ് പങ്കെടുത്തു.

ഇതിന് ശേഷം 1952ല്‍ ബിക്കിനി മത്സരത്തില്‍ നിന്ന് നിരോധിക്കുകയും പകരം കൂടുതല്‍ എളിമയുള്ള നീന്തല്‍ വസ്ത്രങ്ങള്‍ നല്‍കുകയുമായിരുന്നു.

മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരണ വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഈ മോശം സമയത്ത് ഞങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനകളും അര്‍പ്പിക്കുന്നുവെന്ന് കികിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സോഷ്യല്‍ മീഡിയ പേജില്‍ എഴുതി. മകന്‍ ക്രിസ് ആന്‍ഡേഴ്‌സണും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

first Miss World, Kiki Hakansson passes away at 95