29
May 2025
Wed
29 May 2025 Wed
five police teams formed to catch Mangalapuram Abdu rahiman murder accused

മംഗലാപുരത്ത് പിക്കപ്പ് വാന്‍ ഡ്രൈവറായ അബ്ദുല്‍ റഹ്‌മാനെ(32)വെട്ടിക്കൊന്ന കേസില്‍ പ്രതികളെ പിടികൂടുന്നതിനായി ബണ്ട്വാള്‍ റൂറല്‍ പോലീസ് അഞ്ച് ടീമുകള്‍ക്ക് രൂപം നല്‍കി. ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് പ്രസാദ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അബ്ദുല്‍ റഹീമിന്റെ സുഹൃത്തുക്കളായ ദീപക്, സുമിത് എന്നിവരടക്കം 15 പേര്‍ക്കെതിരേയാണ് പോലീസ് പ്രാഥമികാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പിക്കപ്പില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെയാണ് അബ്ദുല്‍ റഹ്‌മാനു നേരെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കലന്ദര്‍ ഷാഫി വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അബ്ദുല്‍റഹ്‌മാന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും വിലാപയാത്രയായി കോള്‍ട്ടമജലിലെ മൊയിയുദ്ദിന്‍ മസ്ജിലെത്തിച്ച് ഖബറടക്കുകയും ചെയ്തു. മേഖലയില്‍ കനത്ത പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. പോലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം സുരക്ഷയൊരുക്കിയത്.

ALSO READ: മം​ഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്നു