15
Jul 2025
Wed
15 Jul 2025 Wed
New Mexico flood

(News mexico flood) ടെക്‌സസിന് പുറമേ ന്യൂമെക്‌സിക്കോയിലും മിന്നല്‍ പ്രളയം. റിയോ റൂയിഡോസോ നദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതാണ് റുയിഡോസോ ഗ്രാമത്തെ അപ്പാടെ മുക്കിയത്. 30 മിനിറ്റിനിടെ 20 അടി വെള്ളമാണ് ഉയര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിരവധി വീടുകളും വാഹനങ്ങളും മരങ്ങളും ഒലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷ പരിഗണിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് ന്യൂമെക്‌സിക്കോ സെനറ്റര്‍ മാര്‍ട്ടിന്‍ ഹെന്റിച്ച് ആവശ്യപ്പെട്ടു. പ്രദേശത്ത് അത്യന്തം അപകടകരമായ സാഹചര്യമാണെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു.

റുയിഡോസോയ്ക്ക് പുറമേ ലിങ്കണ്‍ കൗണ്ടി, ഹോളിവുഡ് എന്നിവയെയും പ്രളയം ബാധിച്ചു. നിരവധി പേര്‍ പ്രളയത്തില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്. എന്നാല്‍, ആള്‍നാശം സംബന്ധിച്ച് വ്യക്തതയില്ല. ഏഴ് ദിവസത്തിനിടെ അമേരിക്കയിലുണ്ടായ മൂന്നാമത്തെ വലിയ മിന്നല്‍ പ്രളയമാണ് ന്യൂമെക്‌സിസ്‌ക്കോയിലേത്.

ALSO READ: ഐസ് കളയാന്‍ ഇറച്ചി ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത് വയ്ക്കാറുണ്ടോ; കാത്തിരിക്കുന്നത് വലിയ അപകടം

അതേസമയം, ടെക്‌സസില്‍ കഴിഞ്ഞ ദിവസമുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി. ക്രസ്ത്യന്‍ ആത്മീയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും.

പ്രളയത്തിന് പിന്നില്‍ ക്ലൗഡ് സീഡിങ് (Cloud Seeding)
അമേരിക്കയില്‍ തുടര്‍ച്ചയായി പ്രളയങ്ങളുണ്ടാകുന്നതിന് പിന്നില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിന് വേണ്ടിയുള്ള ക്ലൗഡ് സീഡിങ് ആണെന്ന ഊഹാപോഹം പ്രചരിക്കുന്നുണ്ട്. ന്യൂ മെക്‌സിക്കോയില്‍ 2024ല്‍ ആണ് ക്ലൗഡ് സീഡിങ് പദ്ധതി ആരംഭിച്ചത്. എന്നാല്‍, ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

News summary: A flash flood hit the village of Ruidoso, New Mexico on Tuesday afternoon ,July 2, 2025.Strong water currents were seen washing away several homes in videos shared online.