21
Feb 2023
Thu
21 Feb 2023 Thu

ഡല്‍ഹി: ഡല്‍ഹി ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി ബിജെപിയുടെ കൗസര്‍ ജഹാനെ തിരഞ്ഞെടുത്തു. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഹജ്ജ് കമ്മിറ്റി ചീഫായി ഒരു വനിത എത്തുന്നത്. ഗവര്‍ണ്ണറാണ് ഡല്‍ഹി സര്‍ക്കാരിനെ മറികടന്ന് ഹജ്ജ് കമ്മിറ്റിയിലേക്ക് പേരുകള്‍ നിര്‍ദ്ദേശിച്ചത്. ഇതിനെതിരേ എഎപി രംഗത്ത് വന്നിരുന്നു. നേരത്തെ ഗവര്‍ണ്ണര്‍ താല്‍ക്കാലിക ഹജ്ജ് കമ്മിറ്റി മെംബര്‍മാരെ തിരഞ്ഞെടുത്തിരുന്നു. ഇതിനെതിരേയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു.
ബിജെപി എംപി ഗൗതം ഗംഭീര്‍, എഎപി എംഎല്‍എമാരായ അബ്ദുള്‍ റഹ്‌മാന്‍, ഹാജി യൂനുസ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍ നാസിയ ഡാനിഷ്, മുഹമ്മദ് സാദ്, കൗസര്‍ ജഹാന്‍ എന്നിവരെ മൂന്നു വര്‍ഷത്തേക്ക് നോമിനേറ്റ് ചെയ്തുകൊണ്ടുള്ള വിജ്ഞാപനം ജനുവരിയില്‍ ഗവര്‍ണ്ണര്‍ പുറത്തിറക്കിയിരുന്നു. ഗൗതം ഗംഭീര്‍, മുഹമ്മദ് സാദ് എന്നിവരുടെ വോട്ടുകളാണ് കൗസറിന് അനുകൂലമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>