റാപ്പര്‍ വേടനെതിരേയുള്ള പുലിപ്പല്ല് കേസില്‍ റേഞ്ച് ഓഫിസറെ സ്ഥലംമാറ്റി. കോടനാട് റേഞ്ച് ഓഫിസര്‍ അധീഷീനെതിരേയാണ് വകുപ്പുതല നടപടിയുണ്ടായത്. വനം മന്ത്രി എ കെ ശശീന്ദ്രനാണ് അധീഷിനെ സ്ഥലംമാറ്റാന്‍ നിര്‍ദേശം നല്‍കിയത്.
|
വേടന് ശ്രീലങ്കന്‍ ബന്ധം ഉണ്ടെന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പ് മാധ്യമങ്ങളോട് പങ്കുവച്ചതടക്കമുള്ള കാര്യങ്ങള്‍ പെരുമാറ്റച്ചട്ടലംഘനമെന്നു വിലയിരുത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വിശദമായ അന്വേഷണം നടത്തി അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് മന്ത്രി നിര്‍ദേശം നല്‍കി. റിപോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





