03
Sep 2023
Sun
03 Sep 2023 Sun

വീഡിയോ ചിത്രീകരിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ ഗാഡ്ചിറോലി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. വനംവകുപ്പിലെ ഡ്രൈവറായ സുധാകര്‍ ബി അത്രം ആണ് കൊല്ലപ്പെട്ടത്. കാട്ടാനകള്‍ ഇറങ്ങിയെന്ന നാട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്ന് എത്തിയതായിരുന്നു വനംവകുപ്പ് സംഘം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാട്ടാനക്കൂട്ടത്തെ ഫോറസ്റ്റ് സംഘം തുരത്തുന്നതിനിടെ സുധാകര്‍ വാഹനത്തിനു സമീപത്തു നിന്ന് വീഡിയോ എടുക്കുകയായിരുന്നു. ഈ സമയം ഒരു കാട്ടന സുധാകറിനു നേരെ ഓടിയടുക്കുകയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവ് നിലത്തുവീഴുകയുമായിരുന്നു. ഈ സമയം ആന സുധാകറിനെ ചവിട്ടിക്കൊന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക