26
Aug 2024
Sun
26 Aug 2024 Sun
Former External Affairs Minister and Congress leader K Natwar Singh Dies

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ കെ. നട്‌വര്‍ സിങ് അന്തരിച്ചു. (Former External Affairs Minister and Congress leader K Natwar Singh Dies At 93) 93 വയസ്സായിരുന്നു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന 2004- 05 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985- 86 കാലത്ത് രാജീവ് ഗാന്ധി സര്‍ക്കാറില്‍ ഇരുമ്പുരുക്ക്, ഖനി, കാര്‍ഷിക വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. പിന്നീട് 1986 മുതല്‍ 89 വരെ വിദേശകാര്യ സഹമന്ത്രിയായി.

പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയായും പ്രവര്‍ത്തിച്ച സിങ്, 1966 മുതല്‍ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസ് ചുമതലയും വഹിക്കുകയുണ്ടായി.

ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയല്‍ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 195- 688, വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 1984 ല്‍ പത്മഭൂഷണ്‍ ലഭിച്ചു.
1931ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് നട്‌വര്‍ സിങ്ങിന്റെ ജനനം.

Former External Affairs Minister and Congress leader K Natwar Singh Dies