22
May 2023
Mon
22 May 2023 Mon

മദീന: മസ്ജിദുന്നബവിയിലും മസ്ജിദ് അൽ ഖുബായിലും തറാവീഹ് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ശൈഖ് മുഹമ്മദ് ഖലീൽ ആൽഖാരിഅ് അന്തരിച്ചു. സൗദി സമയം പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച മഗ് രിബ് നമസ്‌കാരാനന്തരം മസ്ജിദുന്നബവിൽ നടക്കുന്ന ജനാസ നമസ്‌കാര ശേഷം മദീനയിലെ അൽ ബഖീഅ് ഖബർ സ്ഥാനിൽ മറവു ചെയ്യും.ശൈഖ് മുഹമ്മദ് ഖലീലിന്റെ പിതാവ് ശൈഖ് ഖലീൽ ഖാരി ഇരു​ഗേഹങ്ങളുടെ ഇമാമുമാരുടെ ശൈഖ് എന്നാണ് അറിയപ്പെട്ടിരുന്നത്.

മുസാഫറാബാദിൽ നിന്ന് 1963ൽ ശൈഖ് ഖലീൽ മക്കയിലേക്ക് കുടിയേറുകയായിരുന്നു. ശൈഖ് മഹ്മൂദിന്റെ സഹോദരൻ ശൈഖ് മഹ്മൂദ് ഖലീലും മസ്ദിന്നബവിയിലെ തറാവീഹ് നിസ്കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

നിരവധി ശിക്ഷ്യന്മാരും വിശാല സുഹൃദ് വലയവുമുണ്ടായിരുന്ന ശൈഖിന്റെ നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.